File:Onathallu 2014 from Kunnamkulam, Thrissur, Kerala 06.jpg

Original file(1,600 × 1,200 pixels, file size: 498 KB, MIME type: image/jpeg)

Summary

Description
മലയാളം: ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഇടയ്ക്കെപ്പഴോ നിന്നുപോയ ഓണത്തല്ല്‌ ഇപ്പോഴും മുടങ്ങാതെ തൃശൂരിനടുത്ത്‌ കുന്നംകുളത്തു് ആവേശപൂര്‍വ്വം നടന്നുവരുന്നുണ്ട്.

കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്‍മാര്‍ അല്ലെങ്കില്‍ ചാതിക്കാരന്‍മാര്‍) ഉണ്ട്‌. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന്‌ പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത്‌ മുകളിലേക്കുയര്‍ത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

ചായിക്കാരന്മാര്‍ക്ക് അംഗവസ്ത്രം നല്‍കി നൂറോളം അഭ്യാസികള്‍ തെക്കും വടക്കും ചേരിതിരിഞ്ഞ് കളത്തിലിറങ്ങിയാണ് കുന്നംകുളത്ത് ഓണത്തല്ല് നടന്നത്. കച്ചകെട്ടി ഇരുചേരിയായി തിരിഞ്ഞ് തല്ലും തടയുമായി നടത്തുന്ന പാരമ്പര്യ അഭ്യാസമുറയാണ് ഓണത്തല്ല് അഥവാ കൈയാങ്കളി. മൂന്നു വയസ്സുകാര്‍ മുതല്‍ എഴുപതുകാര്‍വരെ അങ്കത്തട്ടിലിറങ്ങി കായബലം പരീക്ഷിക്കും.
Date
Source Own work
Author Manojk
Camera location10° 39′ 03.07″ N, 76° 04′ 09.66″ E Kartographer map based on OpenStreetMap.View this and other nearby images on: OpenStreetMapinfo

My Personal collection, Photos downloaded from Facebook.

Licensing

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.


This media file is uploaded during Wiki Loves Onam 2024 campaign.

English | മലയാളം | +/−

Captions

Onathallu 2014 from Kunnamkulam, Thrissur, Kerala

Items portrayed in this file

depicts

8 September 2014

10°39'3.067"N, 76°4'9.656"E

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current21:18, 1 September 2024Thumbnail for version as of 21:18, 1 September 20241,600 × 1,200 (498 KB)ManojkUploaded own work with UploadWizard
The following pages on the English Wikipedia use this file (pages on other projects are not listed):

Metadata